ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാ വാക്‌സിനേഷൻ ക്യാംപ്

By Desk Reporter, Malabar News
Covid-Vaccination
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും വാക്‌സിനേഷനും കൂട്ടാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാവാക്‌സിനേഷൻ ക്യാംപ് നടത്തും. ശനിയാഴ്‌ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ് വാക്‌സിൻ നൽകി.

ടാഗോർ ഹാൾ, അർബ്ബൺ ഹെൽത്ത് സെന്റർ- വെസ്‌റ്റ്ഹിൽ, അർബ്ബൺ ഹെൽത്ത് സെന്റർ- ഇടിയങ്ങര, അർബ്ബൺ ഹെൽത്ത് സെന്റർ- മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്റർ- ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്‌സിനേഷൻ ക്യാംപുകൾ നടക്കുന്നത്. ജില്ലയിൽ നിലവിൽ 20,000 ഡോസ് കോവിഡ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. തിങ്കളാഴ്‌ച വൈകിട്ടോടെ കൂടുതൽ വാക്‌സിൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയിൽ 20,000 കോവിഡ് പരിശോധനകളാണ് ശനിയാഴ്‌ച നടത്താൻ ലക്ഷ്യമിട്ടത്. എന്നാൽ ജനങ്ങൾ വലിയ രീതിയിൽ സഹകരിച്ചതോടെ 23,620 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. ഇന്ന് മാത്രം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 5000 പേരെ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Also Read:  അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE