അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി

By Staff Reporter, Malabar News
rto
Ajwa Travels

കാസർഗോഡ്: അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഗ്രീൻ അവയർനെസ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക വാഹനപരിശോധന ആരംഭിച്ചു. എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുകപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം.

വാഹനപരിരോധനാ ഉദ്യോഗസ്‌ഥൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ പരിശോധനാ ദിവസം മുതൽ ഏഴുദിവസത്തിനകം ഹാജരാക്കണം. സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ മോട്ടോർവാഹന നിയമപ്രകാരം ആദ്യതവണ 2000 രൂപ പിഴയോ മൂന്നുമാസംവരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അല്ലെങ്കിൽ മൂന്നുമാസംവരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ചെയ്യും.തടയാൻ

കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.
പരിശോധനക്ക് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടർ എം വിജയൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ ടി ചന്ദ്രകുമാർ, കെ ദിനേശൻ എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ ഈ മാസം 30 വരെ തുടരുമെന്ന് ജോയിന്റ്‌ ആർടിഒ വി സന്തോഷ് ‌കുമാർ അറിയിച്ചു.

Read Also: സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE