‘എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്‌തി

By Staff Reporter, Malabar News
mehbooba mufti image_malabar news
മെഹ്ബൂബ മുഫ്‌തി
Ajwa Travels

ശ്രീനഗര്‍: എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി)ക്കെതിരെ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു. കശ്‌മീരില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്‌തിയുടെ രൂക്ഷ വിമര്‍ശനം.

എന്‍ഐഎ മുഖേന തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു. പോലീസിന്റേയും സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്സിന്റേയും സഹായത്തോടെയാണ് വ്യാപക റെയ്ഡ് നടത്തുന്നത്.

എന്‍ജിഒ സംഘടനകള്‍ക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍ഐഎ നടപടിയുമായി മുന്നോട്ട് വന്നത്.

ശ്രീനഗറിലാണ് ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത്. കശ്‌മീര്‍ ദിനപത്രമായ ‘ഗ്രേറ്റര്‍ കശ്‌മീരി’ന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വസതി, എന്‍ജിഒ സംഘടനകളുടെ ഓഫീസ് ഉള്‍പ്പെടെ പത്തോളം സ്‌ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

Read Also: വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE