മെസിക്കായി വലവിരിച്ച് യുവന്റസും; താരത്തിന്റെ പിതാവിനെ സമീപിച്ചതായി റിപ്പോര്‍ട്ട്

By Staff Reporter, Malabar News
sports image_malabar news
Lionel Messi (Courtesy: Getty Images)
Ajwa Travels

ടൂറിന്‍: ബാഴ്‌സ വിടാനൊരുങ്ങുന്ന മെസിക്കായി വലവിരിച്ച് യുവന്റസും. മെസിക്കെതിരെ ബാഴ്‌സ നിലപാട് കടുപ്പിച്ചു നില്‍ക്കുന്നതിനിടയിലാണ് സൂപ്പര്‍ താരത്തിനായി യുവന്റസും കളത്തിലിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്പാനിഷ് മാദ്ധ്യമമായ എല്‍ എക്യുപ് ആണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മെസിക്കായി യുവന്റസ് താരത്തിന്റെ പിതാവിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ക്രിസ്റ്റ്യാനോയോടൊപ്പം മെസി കൂടി വരുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ടീം ആയി മാറാനാണ് യുവന്റസ് ലക്ഷ്യമിടുന്നതെന്ന് എല്‍ എക്യുപ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 11 ബാലന്‍ ഡി ഓര്‍ പങ്കിടുന്ന സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നതോടെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും ടീമിന് സാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍ അതേ സമയം ബാഴ്‌സ വിടാന്‍ താത്പര്യം അറിയിച്ചതിന് ശേഷം ആദ്യമായി ചര്‍ച്ചക്ക് തയ്യാറായിരിക്കുകയാണ് മെസ്സി. ക്ലബ്ബുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തന്റെ പ്രതിനിധികളോട് സംസാരിക്കാന്‍ മെസി നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം.

നിലവില്‍ മെസി ഇംഗ്ലിഷ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനാണ് സാധ്യത കൂടുതല്‍. അതേസമയം ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയും ഇറ്റാലിയന്‍ ക്ലബ് ആയ ഇന്റര്‍ മിലാനുമെല്ലാം മെസിയുടെ സാധ്യത നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ മെസിയുടെ കരാറില്‍ പറയുന്ന റിലീസ് തുക ബാഴ്സ ആവശ്യപ്പെടുകയാണെങ്കില്‍ അത് സിറ്റി ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്ക് വലിയ തലവേദനയാകും സൃഷ്ടിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE