മുഖ്യമന്ത്രി ഇടപെടുന്നു; ഉദ്യോഗാർഥികളോട് മന്ത്രി എകെ ബാലൻ ചർച്ച നടത്തും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28ന് ചർച്ച നടക്കും.  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്‌തമായ സാഹചര്യത്തിൽ കൂടിയാണ് ഒത്തു തീർപ്പിനുള്ള സർക്കാർ ശ്രമം.

സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും മന്ത്രി ബാലനായി ചർച്ച നടത്തുമെന്നും  ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ പ്രതികരിച്ചു. സർക്കാർ സമീപനം പ്രതീക്ഷ നൽകുന്നതാണ്. മന്ത്രിയുമായി ചർച്ച നടക്കുന്നത് വരെ സമരം തുടരുമെന്നും ലയ അറിയിച്ചു.

എൽജിഎസ് പ്രതിനിധികൾ ഡിവൈഎഫ്ഐ ഓഫിസിൽ എഎ റഹീമുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. മന്ത്രിയെ കാണുന്നതിന് മുന്നോടിയായാണ് ഈ ചർച്ചയെന്നാണ് സൂചന. സാധാരണ കൂടിക്കാഴ്‌ച ആയിരുന്നുവെന്നും സമരക്കാരോട് അഭിപ്രായ വ്യത്യാസമില്ല. ഇതിനെ മറയാക്കുന്ന ചിലരോട് മാത്രമാണ് അഭിപ്രായ വ്യത്യാസം എന്നുമാണ് കൂടിക്കാഴ്‌ചക്ക് ശേഷം റഹീം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Read Also: ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE