മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

By Syndicated , Malabar News
CPI
Ajwa Travels

ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിട്ടും ഏറ്റെടുക്കാഞ്ഞതിനെ തുടർന്നാണ് നടപടി. കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് ചുമതലകൾ ഉണ്ടായിരുന്നിട്ടും പ്രദ്യുത് ഇതിൽ അലംഭാവം കാട്ടി. കൂടാതെ ചേർത്തലയിലെ എൽഡിഎഫ് സ്‌ഥാനാർഥി പി പ്രസാദിനെ തോൽപിക്കാനുള്ള പ്രവർത്തനങ്ങൾ ഇയാൾ നടത്തിയതായി സിപിഐ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വോട്ടെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി ചേർന്ന് പ്രദ്യുതിനെതിരെ നടപടി എടുത്തത്.

Read also: മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE