വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

By Staff Reporter, Malabar News
alappuzha-district-cpm
Ajwa Travels

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം ആരിഫ് എംപി കൊണ്ടുവന്ന വിജിലൻസ് അന്വേഷണ ആവശ്യം ഉൾപ്പടെയുള്ള വിവാദ വിഷയങ്ങൾ യോഗങ്ങളിൽ ചർച്ച ആയേക്കും.

പാർട്ടി അച്ചടക്കം ലംഘിച്ച എംപി ആരിഫിനെതിരെ ജി സുധാകരന്റെ പക്ഷത്ത് നിന്നുള്ള നേതാക്കൾ നടപടി ആവശ്യപ്പെടാനാണ് സാധ്യത. സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് പരിഗണിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ അജണ്ടയിലുണ്ട്. സിപിഎം സംസ്‌ഥാന ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Read Also: ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE