ന്യൂനപക്ഷ സ്‌കോളർഷിപ്പ്; യുഡിഎഫിൽ ഭിന്നതയില്ലെന്ന് വിഡി സതീശൻ

By Staff Reporter, Malabar News
Minority Scholarship; VD Satheesan comments
Ajwa Travels

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഒരേ അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത്. മാദ്ധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിച്ചു.

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് വിഡി സതീശൻ വ്യക്‌തമാക്കി. ഇതിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ അവ്യക്‌തതയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്‌നമാണ് ഇപ്പോൾ കാണുന്നതെന്നും വിഷയത്തിൽ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

Read Also: ഷംസീറിനെതിരെ പറഞ്ഞാൽ എന്താ കുഴപ്പം? ഭീഷണിക്കത്തിൽ പ്രതികരിച്ച് കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE