ഇന്ത്യ ഉത്തരാഖണ്ഡിന് ഒപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു; മോദി

By Trainee Reporter, Malabar News
narendra modi_malabar news
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തെ സംബന്ധിച്ച് നിരീക്ഷണം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയൊട്ടാകെ ഉത്തരാഖണ്ഡിനോപ്പം നിൽക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുകയാണ്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

ദുരന്തത്തെ കുറിച്ച് ഉദ്യോഗസ്‌ഥരോട് നിരന്തരം സംസാരിക്കുകയും സുരക്ഷാ സേനയുടെ വിന്യാസം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ തേടിയതായും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, അപകടത്തിൽ മരിച്ച പത്തുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കര-വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേരെ പ്രദേശത്ത് കാണാതായിട്ടുണ്ട്.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് ധൗളിഗംഗ നദി കരകവിഞ്ഞ് ഒഴുക്കുകയാണ്. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നു. നിരവധിപേർ ഒഴുകിപ്പോയെന്നാണ് റിപ്പോർട്. മറ്റുള്ളവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിപാർപ്പിക്കുകയാണ്.

Read also: ശബരിമല രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE