നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ

By Staff Reporter, Malabar News
mk stalin
എംകെ സ്‌റ്റാലിൻ
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്‌റ്റാലിന്റെ ആവശ്യം.

വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി നീറ്റ് ഉൾപ്പടെ ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകൾ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എംകെ സ്‌റ്റാലിൻ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർഥികളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്നാട് സർക്കാർ നേരത്തെ പന്ത്രണ്ടാം ക്ളാ പരീക്ഷ റദ്ദാക്കിയിരുന്നു.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1,74,399 പേർ കൂടി രോഗമുക്‌തി നേടിയപ്പോൾ 2427 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3,49,186 ആണ്. 2,71,59,180 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്‌തി നേടിയത്.

Read Also: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് വൈകുന്നേരം 5ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE