ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്‌ളാസുകളിൽ കയറാൻ സ്‌മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ ഒന്നാംഘട്ട പരിപാടി ഇന്ന് രാവിലെ പത്ത് മണിക്ക് കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.

കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരി, ജില്ലാ പോലീസ് മേധാവി പിബി രാജീവ്, ഡിഡിഇ പുഷ്‌പ എന്നിവർ പങ്കെടുക്കും. ഹൃദയതരംഗത്തിലൂടെ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഘട്ടംഘട്ടമായി ഫോൺ നൽകാനാണ് പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.

Also Read: വർഗീയ പ്രചാരണം; ‘നമോ’ ചാനലിനും അവതാരികക്കും എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE