ഷഹാനയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

By Syndicated , Malabar News
model-shahana

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ചേവായൂർ പോലീസ് കേസെടുത്തു. ആത്‌മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഷഹാനയുടേത് തൂങ്ങിമരണമാണ് എന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. രാസ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേവായൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.

അതേസമയം, മകളുടേത് കൊലപാതകമാണ് എന്നാണ് ഷഹാനയുടെ ഉമ്മ ഉമൈബയുടെ ആരോപണം. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി സജാദ് നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഉമൈബ പറയുന്നു.

Read also: മുഖ്യമന്ത്രി ഇപ്പോഴും പാറപ്രത്തെ ക്രിമിനൽ രാഷ്‌ട്രീയക്കാരൻ; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE