പാറശാലയിൽ പോലീസ് വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത പണം പിടികൂടി

By Team Member, Malabar News
Money Seized From Parassala Police Jeep
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ പാറശാലയിൽ നിന്നും പോലീസ് വാഹനത്തിൽ കണക്കിൽ പെടാത്ത പണം പിടികൂടി വിജിലൻസ്. പാറശാല പോലീസ് സ്‌റ്റേഷനിലെ നൈറ്റ് പട്രോളിംഗ് വാഹനത്തിൽ നിന്നുമാണ് കണക്കിൽ പെടാത്ത പണം അധികൃതർ കണ്ടെത്തിയത്.

13,960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. 100, 200, 500 എന്നിവയുടെ നോട്ടുകൾ ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്തായി ചുരുട്ടി ഇട്ടിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പട്രോളിങ്ങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്‌തു.

Read also: കോട്ടയത്ത് നിന്നും വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കർണാടകയിൽ മുങ്ങിമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE