കോട്ടയത്ത് നിന്നും വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കർണാടകയിൽ മുങ്ങിമരിച്ചു

By Team Member, Malabar News
death
Representational Image
Ajwa Travels

കോട്ടയം: ജില്ലയിൽ നിന്നും കർണാടകയിൽ വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി അനില്‍ എന്നിവരാണ് മരിച്ചത്. കൂടാതെ കടലിൽ കാണാതായ ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശി ആന്റണി ഷേണായി എന്ന വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടക്കുകയാണ്.

ഏറ്റുമാനൂർ മംഗളം എൻജിനിയറിങ് കോളേജിൽ നിന്നാണ് ഇവർ വിനോദയാത്രക്ക് കർണാടകയിൽ എത്തിയത്. 42 പേരാണ് വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കടലില്‍ കുളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ അപകടത്തിൽ പെട്ടത്.

Read also: സംസ്‌ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കാറ്റും ഇടിമിന്നലും ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE