കുരങ്ങുപനി; സൗദിയിൽ ആദ്യ കേസ് റിപ്പോർട് ചെയ്‌തു

By Team Member, Malabar News
Monkey Pox
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി റിപ്പോർട് ചെയ്‌തു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇയാൾ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഇവരില്‍ നിന്നും സാംപിൾ സ്വീകരിച്ച് പരിശോധനയ്‌ക്ക്‌ അയച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം രോഗബാധ സ്‌ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്നും, ഇവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ രോഗബാധ തടയുന്നതായി ആരോഗ്യവകുപ്പ് സജ്‌ജമാണെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: തൃശൂരിൽ അതിശക്‌തമായ കാറ്റ്; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE