തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി.
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്പൂർമുഴി-അതിരപ്പിള്ളി റൂട്ടിൽ ഇതുവരെയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. റോഡിലേക്ക് വീണ മുളങ്കൂട്ടം മുറിച്ചു മാറ്റാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങിയിട്ടുണ്ട്. അട്ടപ്പാടിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ആനക്കട്ടി-മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസമുണ്ടായി.
Most Read: കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി