കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി

By Trainee Reporter, Malabar News
Heavy-Rain-in-Kerala
Representational Image
Ajwa Travels

വയനാട്: കനത്ത മഴ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കൊളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

വെള്ളപ്പൊക്ക ഭീഷണി നാലാബിൽക്കുന്നതിനാൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രണ്ട് മാസക്കാലമായി വയനാട്ടിൽ 20 അംഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ വ്യക്‌തമാക്കി.

അതേസമയം, മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി- ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് കളക്‌ടർ വിആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Most Read: വളപട്ടണം ഐഎസ് കേസ്; കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE