‘വ്യാജ പുരാവസ്‌തുക്കൾ ഖത്തറിലും വിൽപ്പന നടത്തി’; മോൻസന്റെ മൊഴി

By News Desk, Malabar News
monson mavunkal
Ajwa Travels

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിൽ വിദേശ രാജ്യങ്ങളിലെ വിൽപ്പനയെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാജ പുരാവസ്‌തുക്കൾ ഖത്തറിൽ വിൽപന നടത്തിയെന്ന് മോൻസൺ മാവുങ്കൽ മൊഴി നൽകിയിട്ടുണ്ട്. കസ്‌റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മോൺസനെതിരെ കൂടുതൽ സാക്ഷികൾ ഇന്ന് മൊഴി നൽകാൻ എത്തും.

മോന്‍സന്റെ കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട് നല്‍കി. വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. അതിവിദഗ്‌ധമായാണ് മോൺസൺ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ബാങ്ക് വഴി പണം സ്വീകരിക്കാതെ നേരിട്ട് പണം കൈപ്പറ്റിയതു കൊണ്ടുതന്നെ പണം നിക്ഷേപിച്ചത് എവിടെയെന്നു കണ്ടെത്തുക ശ്രമകരമാണ്.

തൃശൂരിലുള്ള ഇയാളുടെ സുഹൃത്ത് ജോർജിന്റെ ഉടമസ്‌ഥതയിലുള്ള പണമിടപാട് സ്‌ഥാപനത്തിൽ തുക നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനോട് ഇപ്പോഴും മോൻസൺ സഹകരിക്കുന്നില്ല. സംസ്‌കാര ടിവിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കൊച്ചിയിലെത്തി മോൻസന്റെ അറസ്‌റ്റ് രേഖപ്പെടുത്തും.

സുരേഷ് എന്ന ശില്‍പിയെ കബളിപ്പിച്ച കേസിൽ ഇന്നലെ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസിലും നാളെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡി അപേക്ഷ നൽകും. ഇയാളെ ചേർത്തലയിലെ വീട്ടിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കുടുംബത്തിന് അറിവില്ലായിരുന്നു എന്നാണ് കണ്ടെത്തൽ.

പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും ഇയാൾ അഭിനയിച്ചതായി ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചു. ബോളിവുഡ് താരത്തിന്റെ പേരിൽ ഉൾപ്പെടെ രജിസ്‌റ്റർ ചെയ്‌ത കാറുകൾ മോൻസന്റെ വീട്ടിലുണ്ടായിരുന്നു. ഉപയോഗ ശൂന്യമായ ഈ കാറുകൾ മുംബൈയിലെത്തി നിസാര വിലയ്‌ക്ക്‌ ഇയാൾ സ്വന്തം ആക്കിയതാണ് എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

National News: കോവിഡ് ഇന്ത്യ; 26,727 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE