ന്യൂസിലന്‍ഡില്‍ 120ലേറെ തിമിംഗലങ്ങള്‍ ചത്തു കരക്കടിഞ്ഞ നിലയില്‍

By Staff Reporter, Malabar News
whales_malabar news
(Image Courtesy: AFP)
Ajwa Travels

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലെ ചത്താം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളുമാണ് കരക്കടിഞ്ഞത്. ന്യൂസിലാന്‍ഡില്‍ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപാണിത്. അതുകൊണ്ടുതന്നെ കരയിലേക്കെത്തിയ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്‌ഥലത്തേക്ക് ഞായറാഴ്‌ച വൈകീട്ടോടെ മാത്രമാണ് റേഞ്ചര്‍മാര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചത്. ഒറ്റപ്പെട്ട പ്രദേശമായതിനാലും വൈദ്യുതി ഇല്ലാത്തതിനാലും ജനങ്ങളെ ബന്ധപ്പെടാന്‍ ഏറെ പ്രയാസങ്ങളാണ് നേരിട്ടത്. അതേസമയം പ്രതികൂല സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ജീവന്‍ അവശേഷിച്ച 28 തിമിംഗലങ്ങളെയും മൂന്ന് ഡോള്‍ഫിനുകളെയും ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതായി ന്യൂസിലന്‍ഡ് പരിസ്‌ഥിതി സംരക്ഷണ വകുപ്പ് (ഡിഒസി) അധികൃതര്‍ അറിയിച്ചു.

കടല്‍ പ്രക്ഷുബ്‌ധമായിരുന്നു, മാത്രമല്ല കടലില്‍ മറ്റു തിമിംഗലങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ കരയില്‍ ജീവന്‍ അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതെന്ന് ഡിഒസി റേഞ്ചര്‍ ജെമ്മ വെച്ച് പറഞ്ഞു.

ചത്താം ദ്വീപില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരക്കടിയുന്നത് പതിവാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്കെത്തുന്നത് എന്നതിന്റെ കാരണം  വ്യക്‌തമല്ല.

Read Also: യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു

കണക്കുകള്‍ പ്രകാരം എല്ലാവര്‍ഷവും ശരാശരി 300ലെറെ ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് ന്യൂസിലന്‍ഡ് തീരങ്ങളില്‍ ചത്ത് കരക്കടിയുന്നത്. കൂടാതെ 1918ല്‍ ഇത്തരത്തില്‍ 1000 സമുദ്രജീവികള്‍ വരെ ചത്തു കരക്കടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

രോഗബാധ, സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപ്പോകല്‍, ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയവ ഇത്തരത്തില്‍ സമുദ്രജീവികള്‍ വ്യാപകമായി കരയിലെത്തുന്നതിനു കാരണമായേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

National Image: ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE