യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു

By Staff Reporter, Malabar News
uae image_malabar news
Representational Image
Ajwa Travels

അബുദാബി: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥന ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് പ്രാര്‍ഥന പുനരാരംഭിക്കുന്നത്.

നിലവില്‍ ആകെ കപ്പാസിറ്റിയുടെ 30% ആളുകള്‍ക്ക് മാത്രമെ പള്ളിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. മുഖാവരണം അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളും നിര്‍ബന്ധമാണ്. പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥനക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍:

  • ആരാധനക്ക് മുമ്പോ ശേഷമോ പള്ളിക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ഖുത്ത്ബ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് മാത്രമെ പള്ളികള്‍ തുറക്കുകയുള്ളു. പ്രാര്‍ഥന കഴിഞ്ഞ് മുപ്പത് മിനിറ്റിനുള്ളില്‍ പള്ളി അടക്കുകയും ചെയ്യും.
  • പള്ളിക്കുള്ളിലുള്ള സമയം മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
  • നിസ്‌കരിക്കുന്നതിനുള്ള മാറ്റുകള്‍ ആളുകള്‍ തന്നെ കൊണ്ടു വരണം
  • പള്ളിയിലെ ശുചി മുറികള്‍ തുറക്കാത്തതിനാല്‍ വുളൂഹ് (അംഗശുദ്ധി വരുത്തല്‍) അടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ തന്നെയെടുത്ത ശേഷമാകണം പ്രാര്‍ഥനക്കെത്തേണ്ടത്.
  • ഹസ്‌തദാനമോ ആലിംഗനമോ പാടില്ല.
  • കുട്ടികള്‍,വയോധികര്‍, ഗുരുതര അസുഖ ബാധിതര്‍ എന്നിവര്‍ പള്ളിയിലേക്ക് വരരുത്.
  • സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. നമസ്‌കരിക്കാന്‍ എത്തുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
  • പള്ളികളില്‍ ഖുറാന്‍ കോപ്പികള്‍ ലഭ്യമാക്കില്ല. പ്രാര്‍ഥന‌ക്കെത്തുന്നവര്‍ തന്നെ ഖുറാന്‍ കൊണ്ടുവരണം.

Read Also: സൗദിയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE