കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം

By Team Member, Malabar News
gold smuggling
Representational image
Ajwa Travels

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി.

വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 2,596 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതിന് ഏകദേശം ഒരു കോടി 32 ലക്ഷം രൂപ വില വരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് 1298 ഗ്രാം വീതം സ്വര്‍ണം പിടികൂടിയത്. ഇവരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ചെക്കിന്‍ ബാഗ്ഗേജിന് അകത്ത് വാതില്‍ കുറ്റിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ കരിപ്പൂരില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 4 കോടിയിലധികം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.

Read also : മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്; നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE