ഓൺലൈൻ റമ്മി പരസ്യങ്ങളിൽ നിന്ന് സിനിമാ താരങ്ങൾ പിൻമാറണം; കെബി ഗണേഷ് കുമാർ

By Staff Reporter, Malabar News
KB Ganesh Kumar
Ajwa Travels

കൊച്ചി: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിൻമാറണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ഇത്തരം സാമൂഹ്യ വിരുദ്ധ, സാമൂഹ്യ ദ്രോഹ പരസ്യങ്ങളിലാണ് നമ്മുടെ ആദരണീയരായ കലാകാരൻമാര്‍ പങ്കെടുക്കുന്നത്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്, പൈസയില്ലാത്ത ആളല്ലല്ലോ. വിരാട് കോലി, വിജയ് യേശുദാസ്, റിമി ടോമി ഇവരൊക്കെ സ്‌ഥിരമായി ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കണം; ഗണേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ളവം ഉണ്ടാകേണ്ടതെന്നും വിഎന്‍ വാസവന്‍ മറുപടി നല്‍കി. പിൻമാറാനുള്ള അഭ്യർഥന വേണമെങ്കില്‍ നടത്താമെന്നും ഇദ്ദേഹം പറഞ്ഞു.

Read Also: സ്വപ്‌നയുടെ രഹസ്യമൊഴി; സരിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE