6 മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം സംസ്‌ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്ന് തുറക്കും

By Staff Reporter, Malabar News
theaters-cinema
Ajwa Travels

കൊച്ചി: ആറ് മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം ആരംഭിക്കുക. ഇന്നും നാളെയും തിയേറ്റുകളിൽ അണുവിമുക്‌തമാക്കൽ പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള വാക്‌സിനേഷനും ഇതിനകം പൂർത്തിയാക്കും. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമാകും തിയേറ്ററുകളിൽ പ്രവേശനമുണ്ടാവുക.

പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്ന് സ‍ർക്കാ‍ർ വ്യക്‌തമാക്കിയിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, ‘വെനം 2‘ എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്‌ച പ്രദർശിപ്പിക്കുക. 28ന് റിലീസ് ചെയ്യുന്ന സ്‌റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യുന്നതോടെ തിയേറ്ററുകൾ സജീവമാകും.

Read Also: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; പ്രതികരണവുമായി പൃഥ്വിരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE