മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; പ്രതികരണവുമായി പൃഥ്വിരാജ്

By Staff Reporter, Malabar News
Prithviraj-about-mullapperiyar-dam
Ajwa Travels

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തിയാർജിക്കുന്ന മുല്ലപ്പെരിയാർ ഡാം വിഷയവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയുടെ പ്രതികരണം. സമൂഹ മാദ്ധ്യമ പോസ്‌റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

വസ്‌തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണവുമില്ല. രാഷ്‌ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ വിശ്വസിക്കാൻ മാത്രമേ കഴിയൂ. സിസ്‌റ്റം ഇതിൽ ശരിയായ തീരുമാനം എടുക്കാൻ വേണ്ടി നമുക്ക് പ്രാർഥിക്കാം; പൃഥ്വി തന്റെ പോസ്‌റ്റിൽ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ പോസ്‌റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നിട്ടുണ്ട്. 142 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

125 വര്‍ഷം മുമ്പ് നിര്‍മിച്ച ഡാം കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്നുണ്ടെന്നും, കേരളത്തിന് അപകടമാണെന്നും വാദങ്ങള്‍ ഉയര്‍ന്നു. ഇതിന് പുറമെ വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ വിഷയത്തിൽ ശക്‌തമായ പ്രതികരണമാണ് നടത്തുന്നത്.

Read Also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE