ലഖ്‌നൗ: മുഖ്‌താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന്‍ ശേഷ്നാഥ് റായിയെയും അറസ്‌റ്റ് ചെയ്‌ത് ഉത്തര്‍പ്രദേശ് പോലീസ്.
ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്‌തുവെന്ന കേസില്‍ അന്‍സാരിക്കും മറ്റ് 12 പേര്‍ക്കുമെതിരെ ഗുണ്ടാ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
പഞ്ചാബിലെ റോപ്പര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട രാഷ്‌ട്രീയ നേതാവ് മുഖ്‌താര്‍ അന്‍സാരിക്ക് അല്‍ക്ക റായി ആംബുലന്‍സ് സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. അന്‍സാരി നിലവിൽ ബാന്ദ ജയിലിലാണ്.
അതേസമയം കേസിലെ പ്രതികളായ അല്‍ക്ക റായിയെയും സഹോദരന്‍ ശേഷ്നാഥ് റായിയെയും പോലീസ് മൗവില്‍ നിന്ന് ബരാബങ്കിയിലേക്ക് കൊണ്ടുപോയി.
Most Read: അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; യോഗം വിളിച്ച് മമത