താഹയുടെ കുടുംബത്തിന് കെപിസിസി ധനസഹായം കൈമാറി

By Staff Reporter, Malabar News
kerala image_malabar news
താഹയും അലനും
Ajwa Travels

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 5 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത് കേന്ദ്ര സര്‍ക്കാരല്ല, മറിച്ച് കാപട്യ കമ്മ്യൂണിസ്‌റ്റായ പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

അലനും താഹക്കും എതിരായ യുഎപിഎ നീക്കം ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ ചെയ്യാന്‍ കഴിയുന്ന സഹായങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പ്രളയ ദുരിതത്തിനായി കോണ്‍ഗ്രസ് സമാഹരിച്ച തുകയില്‍ നിന്ന് കെപിസിസി അധ്യക്ഷന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ്  കുടുബത്തിന് തുക കൈമാറിയത്. പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നു പറഞ്ഞ മുല്ലപ്പള്ളി, കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകളുടെ പൂര്‍ണ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വ്യക്‌തമാക്കി.

Read Also: കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE