കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്ന് ഫിസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. കൂടാതെ 2021 മാര്‍ച്ചോടെ 100 മില്ല്യണ്‍ ഡോസ് മരുന്ന് വിതരണം ചെയ്യാനാകുമെന്നും ഫിസര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

അതേസമയം വാക്‌സിന്റെ ഫലപ്രാപ്‍തി വിലയിരുത്തുന്നതില്‍ കമ്പനി ഇപ്പോഴും പ്രധാന മാനദണ്ഡങ്ങളില്‍ എത്തിയിട്ടില്ലെന്ന് ബൗര്‍ല കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബറില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഫിസര്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു.

നവംബര്‍ മൂന്നാം വാരത്തോടെ വാക്‌സിന്റെ അന്തിമ അനുമതി തേടുമെന്നും കമ്പനി വ്യക്‌തമാക്കി. വാക്‌സിന്‍ അനുകൂല ഫലം ചെയ്യുമെന്ന ശുഭാപ്‍തി വിശ്വാസത്തിലാണ് താനെന്നും ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു.

ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫിസറിന്റെ വാക്‌സിന്‍ നിര്‍മാണം. കോവിഡിനെ ഇല്ലാതാക്കാന്‍ ഒന്നിലധികം വാക്‌സിനുകള്‍ ഫിസര്‍ നിര്‍മിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

പ്രാഥമിക പരീക്ഷണങ്ങളില്‍ ഫിസറിന്റെ വാക്‌സിന്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നതിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വിജയം കണ്ടിരുന്നു.

Read Also: ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE