മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണിയെ ശനിയാഴ്‌ച വൈകിട്ടാണ് കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്നത് മോഷണത്തിനിടെ ആണെന്ന് കഴിഞ്ഞ ദിവസം പോലീസ് സ്‌ഥിരീകരിച്ചിരുന്നു.

By Trainee Reporter, Malabar News
murder news
ജോർജ് ഉണ്ണുണി

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണിയെ ശനിയാഴ്‌ച വൈകിട്ടാണ് കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊലപാതകം നടന്നത് മോഷണത്തിനിടെ ആണെന്ന് കഴിഞ്ഞ ദിവസം പോലീസ് സ്‌ഥിരീകരിച്ചിരുന്നു. വയോധികനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിൽ ഒന്നിൽ പൊട്ടലുള്ളതായും പോസ്‌റ്റുമോർട്ടത്തിൽ ഉണ്ട്.

കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിൽ ഉള്ളതെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് വ്യക്‌തമാക്കിയിരുന്നു. ഉണ്ണുണിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒമ്പത് പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിൽ ഉണ്ടായിരുന്ന പണം നഷ്‌ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടു മുണ്ടുകളും ഷർട്ടും പോലീസ് കടയ്‌ക്കുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നു.

Most Read| സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE