പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; കർണാടക യുവമോർച്ചയിൽ കൂട്ടരാജി

By News Desk, Malabar News
Ajwa Travels

ബെംഗളൂരു: കര്‍ണാടകയില്‍ ബെല്ലാരെയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി. തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബെല്ലാരെയിൽ എത്തിയേക്കുമെന്നാണ് വിവരം.

യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്. ഇവരെ ചോദ്യം ചെയ്‌തുവരികയാണെന്നും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

യുവമോര്‍ച്ച ദക്ഷിണ കന്നഡ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു. പുത്തൂരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു ദൃക്‌സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു.

പ്രദേശത്ത് ഒരാഴ്‌ചക്ക് മുന്‍പ് കാസര്‍ഗോഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസില്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പ്രവീണിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Most read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE