മലപ്പുറത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പാർട്ടി വിട്ടു

By Syndicated , Malabar News
muslim league-maha-rally
Representational Image
Ajwa Travels

മലപ്പുറം: താനൂർ ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്‌ദുല്‍ സലാം പാര്‍ട്ടി വിട്ടു. 30 വര്‍ഷമായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന അബ്‌ദുല്‍ സലാം രണ്ടുതവണ ജനപ്രതിനിധി ആയിരുന്നു.

ഇനി മുതൽ ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തി അവഗണിച്ചതിനാലാണ് തീരുമാനമെന്നും പാർട്ടി വിട്ട ശേഷം സി അബ്‌ദുല്‍ സലാം വ്യക്‌തമാക്കി.

താനൂര്‍ നിയോജക മണ്ഡലം എംഎല്‍എ വി അബ്‌ദുൾ റഹ്‌മാന്റെ വികസന പ്രവര്‍ത്തനങ്ങളോട് ഏറെ താല്‍പര്യം കാണിച്ചതിനാല്‍ അബ്‌ദുല്‍ സലാമിനെതിരെ പാർട്ടിക്കുള്ളിൽ നിരന്തരം എതിർപ്പുകൾ ഉയർന്നു വന്നിരുന്നു.

Read also: എസ്‌വൈഎസ്‌ ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE