വഖഫ്; രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

By Syndicated , Malabar News
Statement by George M. Thomas; The Muslim League has said that the communal face of the CPM has come to light
Ajwa Travels

മലപ്പുറം: വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് രണ്ടാം ഘട്ട സമരത്തിലേക്ക്. ജനുവരി മൂന്നിന് ചേരുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സർക്കാർ തീരുമാനം ഇതുവരെ വ്യക്‌തമാക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. തീരുമാനം സർക്കാർ നിയമസഭയിൽ പിൻവലിക്കുന്നത് വരെ സമരം തുടരും.

കോഴിക്കോട് നടത്തിയ പ്രക്ഷോഭത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മുസ്‌ലിം സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Read also: ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE