പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്

By Syndicated , Malabar News
rawat-and-kishore
Ajwa Travels

ന്യൂഡെല്‍ഹി: തിരഞ്ഞടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോർ കോണ്‍ഗ്രസിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ പാര്‍ട്ടി പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

“ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളില്‍ വിശ്വാസമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ അംഗമാകാവുന്നതാണ്. പ്രശാന്ത് കിഷോറിനും അത്തരത്തില്‍ കോണ്‍ഗ്രസില്‍ ചേരാം. പാര്‍ട്ടി പുതിയ ആശയങ്ങളെ എക്കാലവും സ്വാഗതം ചെയ്യും. എന്നാല്‍ പാര്‍ട്ടിയിലെത്തിയ ശേഷം ഇപ്രകാരം മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കരുത്. കോണ്‍ഗ്രസ് ജനാധിപത്യ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. എല്ലാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെതായ കര്‍തവ്യം നിര്‍വഹിക്കാനുണ്ട്.

പാര്‍ട്ടിയുടെ ഭരണഘടനയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം”- ഹരീഷ് റാവത്ത് വ്യക്‌തമാക്കി.

പ്രശാന്ത് കിഷോർ ആദ്യം പാര്‍ട്ടിയില്‍ ചേരണമെന്നും അതിനനുസരിച്ച് അര്‍ഹമായ പരിഗണനയും ചുമതലകളും പാര്‍ട്ടി നേതൃത്വം നല്‍കും. പാര്‍ട്ടിയിൽ അംഗമായതിന് ശേഷം മാത്രം പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ഉപദേശം നല്‍കിയാല്‍ മതി. രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിനുള്ള അറിവും പരിചയവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ബാധ്യസ്‌ഥനാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Read also: സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE