കോവിഡിനെതിരെ രാഷ്‌ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം; സോണിയാ ഗാന്ധി

By Syndicated , Malabar News
Congress to stage nationwide agitation
Sonia Gandhi
Ajwa Travels

ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്‌ട്രീയത്തിന് അതീതമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് രോഗബാധ നിരക്ക് അനിയത്രിതമായി കൂടി വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണ്. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്‌ച ഉണ്ടായെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്‌ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. അതേസമയം, കോവിഡ് വാക്‌സിൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ആവശ്യ വസ്‌തുക്കളുടെ കയറ്റുമതി നിരോധനം അമേരിക്ക പിന്‍വലിക്കണമെന്നും അമേരിക്ക വാക്ക് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

Read also: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE