മുട്ടിൽ മരംകൊള്ള; പ്രതിപക്ഷ നേതാവും സംഘവും സന്ദർശനം നടത്തും

By Syndicated , Malabar News
VD Satheesan
Ajwa Travels

വയനാട്: ജില്ലയിൽ വിവാദ മരംമുറി നടന്ന സ്‌ഥലങ്ങൾ പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിക്കും. ടിഎന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നി ബെഹ്‌നാന്‍ എംപിയുടെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പ്രതിപക്ഷ പ്രതിനിധിസംഘം സന്ദര്‍ശനം നടത്തും.

മരംകൊള്ളയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ആവശ്യം. ആരോപണങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പരിസ്‌ഥിതി- വനം സംരക്ഷണ പ്രവര്‍ത്തകരെയും, അഭിഭാഷകരെയും ഉള്‍പ്പെടുത്തി വസ്‌തുതാന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

Read also: കുഴല്‍പ്പണക്കേസ്; ധര്‍മരാജൻ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE