എംവി ശ്രേയാംസ്‌കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം

By News Desk, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി റോഡ് ഷോയോടെയാണ് ശ്രേയാംസ് കുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ജില്ല അതിര്‍ത്തിയായ ലക്കിഡിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ബൈക്കുകളിലായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുറന്ന വാഹനത്തില്‍ സികെ ശശീന്ദ്രന്‍ എംഎല്‍എയും എംവി ശ്രേയാംസ് കുമാറിനൊപ്പം ഉണ്ടായിരുന്നു. കല്‍പ്പറ്റ നഗരത്തിലൂടെ സഞ്ചരിച്ച് വോട്ടര്‍മാരെ അഭിവാദ്യം ചെയ്‌ത റോഡ് ഷോ കൈനാട്ടിയില്‍ അവസാനിച്ചു.

Read Also: റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE