മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി

By Trainee Reporter, Malabar News
Mystery in the death of a child in Malappuram; Complaint against father
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പോലീസിൽ പരാതി നൽകി.

കുഞ്ഞിന്റെ ദേഹത്ത് മർദ്ദനമേറ്റ് കരുവാളിച്ച പാടുകൾ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഫായിസിന്റെ രണ്ടരവയസുകാരിയായ മകൾ ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുഞ്ഞിനെ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ കുട്ടി മരിച്ചതായാണ് വിവരം.

കുട്ടിയുടെ മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉൾപ്പടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE