രാജ്‌ഭവന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗാൾ ഗവർണർ; മുന്നറിയിപ്പ്

By News Desk, Malabar News
Ajwa Travels

കൊൽക്കത്ത: രാജ്ഭവന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ. ഡിജിപിയെ വിളിച്ചുവരുത്തി ഗവർണർ താക്കീത് നൽകി. നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത നാഗരിക് മഞ്ച് എന്ന സംഘടന രാജ്‌ഭവന് മുന്നിൽ ഒരുപറ്റം ചെമ്മരിയാടുകളുമായി എത്തി പ്രതിഷേധിച്ചിരുന്നു.

ഇതിൽ വിശദീകരണം തേടിയ ഗവർണർ രാജ്‌ഭവന്റെ പ്രധാന ഗേറ്റിന് മുന്നിൽ പോലും ക്രമസമാധാന നില തകരാറിലാണെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്‌തു. ചെമ്മരിയാടുകളുമായി എത്തിയ ആളുകൾ രാജ്‌ഭവന്റെ നോർത്ത് ഗേറ്റിന് മുന്നിൽ തടസം സൃഷ്‌ടിച്ചെന്നും പോലീസുകാർ ഇവരെ മാറ്റാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കൊൽക്കത്ത മേധാവിക്ക് ഗവർണർ കത്തയച്ചിട്ടുണ്ട്.

Also Read: തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE