കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി

By Team Member, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാനായി രാജ്യങ്ങളെല്ലാം പരിശ്രമിക്കുകയാണ്. നേരത്തെ ഉണ്ടായ പിഴവുകൾ പരിഹരിച്ചുകൊണ്ട് രോഗ്യവ്യപനം ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.

നിരവധി മഹാമാരികളെ ലോകം ഇതുവരെ നേരിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടായ ശേഷം അതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സംശങ്ങൾക്ക് നമ്മുടെ ശാസ്‍ത്രജ്‌ഞർ ഇതിനോടകം തന്നെ മറുപടി നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്‍ത്രജ്‌ഞർ പരിശ്രമിക്കുന്നു. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകാനായി രാജ്യങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read also : കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE