സൂര്യനെ സ്‌പർശിച്ച് നാസയുടെ ‘പാർക്കർ’; ചരിത്രത്തിൽ ആദ്യം

By News Desk, Malabar News
Parker Solar Probe Nasa
Ajwa Travels

സൂര്യനെ തൊട്ട് നാസയുടെ ‘പാർക്കർ സോളാർ പ്രോബ്’. ചരിത്രത്തിൽ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്‌പർശിക്കുന്നത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനം എന്ത് എന്നതുൾപ്പടെയുള്ള രഹസ്യങ്ങൾ തേടുകയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്.

കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചു. ഇവിടുത്തെ കാന്തിക മണ്ഡലവും കണങ്ങളും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 78.69 ലക്ഷം കിലോമീറ്റർ ഉയരത്തിൽ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് പേടകം കോറോണയിലൂടെ സഞ്ചരിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവിഷ്‌കരിച്ച അനേകം പദ്ധതികളിൽ ഒന്നാണ് പാർക്കർ സോളാർ പ്രോബ്.

2018ലാണ് പാർക്കർ വിക്ഷേപിച്ചത്. ഇതിനിടെ ഒൻപത് തവണ പേടകം സൂര്യനെ വലംവെച്ചിട്ടുണ്ട്. 2025ൽ ദൗത്യം അവസാനിക്കുന്നതിന് മുൻപ് 15 തവണ കൂടി പാർക്കർ പേടകം സൂര്യനെ വലംവെക്കും. ജനുവരിയിൽ പേടകം വീണ്ടും സൂര്യനോട് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 61.63 ലക്ഷം കിലോമീറ്റർ ഉയരത്തിലാകും പാർക്കർ പ്രവേശിക്കുക.

എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടെ 1.30 കോടി കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പേടകം പ്രത്യേക കാന്തിക, കണികാ അവസ്‌ഥകളിലൂടെ കടന്നുപോയി. ഇതോടെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്‌ത്രജ്‌ഞർ മനസിലാക്കിയത്.

Also Read: ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE