ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍; മൂന്നുപേര്‍ പിടിയില്‍

By News Bureau, Malabar News
Ajwa Travels

കൊച്ചി: ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി.

വെങ്ങോല സ്വദേശി ഷമീര്‍ ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജര്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

തൃപ്പൂണിത്തുറ ഇരുമ്പനത്താണ് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാകയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്‌റ്റ് ഗാര്‍ഡിന്റെ പതാകക്കും ജാക്കറ്റുകള്‍ക്കും ഒപ്പമാണ് ദേശീയ പതാകയും കാണപ്പെട്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തുകയും ദേശീയ പതാക എടുത്തുമാറ്റുകയും ആയിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതില്‍ ഹില്‍പാലസ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE