എറണാകുളത്ത് ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ; പോലീസ് കേസെടുത്തു

By Staff Reporter, Malabar News
national-flag-case
Ajwa Travels

കൊച്ചി: എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാകയും കോസ്‌റ്റ് ഗാര്‍ഡിന്റെ പതാകയും ഉപേക്ഷിച്ചു. പരിസരവാസിയായ വിമുക്‌തഭടന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്.

രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മാലിന്യ കൂമ്പാരത്തിനുള്ളില്‍ ദേശീയ പതാകയും കോസ്‌റ്റ് ഗാര്‍ഡിന്റെ പതാകയും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പോലീസ് സ്‌ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കോസ്‌റ്റ് ഗാര്‍ഡ് നശിപ്പിക്കാൻ ഏല്‍പ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്‌തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും ഉണ്ടായിരുന്നത്.

തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ദേശീയ പതാകയെ അനാദരിച്ചതിലും ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയതിലും കേസെടുത്തു. ദേശീയ പതാകയും കോസ്‌റ്റ് ഗാര്‍ഡ് പതാകയും മാലിന്യ കൂമ്പാരത്തിലെത്തിയ സംഭവത്തിൽ കോസ്‌റ്റ് ഗാര്‍ഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read Also: ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE