യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍

By Syndicated , Malabar News
Ettumanoor-Chingavanam double track; can be commissioned on may 28th; Railways
Representational Image
Ajwa Travels

ലഖ്‌നൗ: യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍. ദേശീയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് ബിജ്നോര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കുടിയ ദളിത് കോളനി നിവാസിയായ യുവതി ജോലി സംബന്ധിച്ച ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയതാണെന്നാണ് കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ വസ്‍ത്രങ്ങള്‍ അഴിച്ചുമാറ്റിയതായും പല്ല് പൊട്ടിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഒരു സ്വകാര്യ സ്‌കൂളില്‍ പെണ്‍കുട്ടി അഭിമുഖത്തിനായി പോയത്. പിന്നീട് തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടി കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചത്. തുടർന്ന് വീട്ടുകാര്‍ സ്‌ഥലത്തെത്തി കുട്ടിയെ തിരിച്ചറിയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിയില്‍ ബലാൽസംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Read also: പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളുടെ കൂടെ പഠിക്കാനാവില്ല; താലിബാൻ പരിഷ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE