ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി; രണ്ടരക്കോടി തൊഴില്‍ അന്വേഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി

By Team Member, Malabar News
Malabarnews_jithenthra singh
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടരക്കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് വിവിധ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് ഇതിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

റെയില്‍വേ, ബാങ്ക്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങി കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നിരവധി തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ രാജ്യത്ത് നിന്നുള്ള കോടിക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് പരീക്ഷകള്‍ എഴുതാന്‍ സാധിക്കാതെ പോയ ആളുകള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു പ്രവേശന പരീക്ഷക്കായി രാജ്യത്ത് എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു പരീക്ഷ കേന്ദ്രമെങ്കിലും സജ്ജമാക്കാനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ തീരുമാനം. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് പരീക്ഷകള്‍ എഴുതാന്‍ പോകുന്ന ബുദ്ധിമുട്ടും ഒഴിവാക്കും. ഇതിലൂടെ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനും സാധിക്കും. ഒപ്പം തന്നെ ഇതൊരു ഭരണ പരിഷ്‌കാരമല്ലെന്നും സാമൂഹിക സാമ്പത്തിക പരിഷ്‌കാരമാണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE