ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്‌

By Web Desk, Malabar News
NCB-raid-at-Shah-Rukh-Khans-home-Mannat
Ajwa Travels

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ്‌ നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ ഇന്ന് ആദ്യമായി ജയിലിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്‌ഡ്‌.

ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻസിബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്‌ക്ക്‌ 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്‌ക്ക്‌ നോട്ടീസ് നൽകി.

അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഒക്‌ടോബർ 26ലേക്ക് മാറ്റി. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

Read Also: പ്രിയങ്കയ്‌ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE