ഉല്‍സവകാലം വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് എന്‍സിഡിസി

By Staff Reporter, Malabar News
MALABARNEWS-DELHI
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്‌തുമസ് എന്നിവ വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന റിപ്പോര്‍ട്ടുമായി എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) രംഗത്ത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ തലസ്ഥാനത്തെ രോഗവ്യാപന തോത് ഉയര്‍ത്തുമെന്ന് അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

‘ ഡെല്‍ഹി സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി എടുക്കണം, പ്രതിപക്ഷം, മതനേതാക്കള്‍, ജനപ്രധിനിധികള്‍ എന്നിവരെ വിളിച്ചുചേര്‍ത്ത് ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം’ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

അടുത്ത മൂന്നു മാസം രോഗവ്യാപനത്തില്‍ നിര്‍ണായകമാണെന്നും എന്‍സിഡിസി വ്യക്‌തമാക്കുന്നു. മുതിര്‍ന്ന ഉപദേശകരുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേരളത്തില്‍ ഓണാഘോഷവും, മഹാരാഷ്‌ട്രയില്‍ ഗണേശ ചതുര്‍ത്ഥിയും രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹിയില്‍ സമാന സാഹചര്യം ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് എന്‍സിഡിസി ആവശ്യപ്പെട്ടു.

Read Also: രോഗവ്യാപനം ഉയര്‍ന്നു തന്നെ; രാജ്യത്തെ കോവിഡ് രോഗികള്‍ 70 ലക്ഷത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE