രോഗവ്യാപനം ഉയര്‍ന്നു തന്നെ; രാജ്യത്തെ കോവിഡ് രോഗികള്‍ 70 ലക്ഷത്തിലേക്ക്

By Team Member, Malabar News
Malabarnews_covid india
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73272 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6979423 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 926 ആണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 107416 ആയി ഉയര്‍ന്നു.

രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന 5988822 ആളുകള്‍ ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 883185 ആണ്. അതേസമയം തന്നെ ലോകത്തെ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിലും പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യ മുന്നില്‍ തന്നെയാണ്.

രാജ്യത്ത് മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം, ആന്ധ്രാ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപന നിരക്ക് ഏറ്റവും ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 12134 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ഇതുവരെ 39732 ആളുകള്‍ ഇതുവരെ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 10913 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 3249 പേര്‍ക്കും, ആന്ധ്രായില്‍ 5145 പേര്‍ക്കും, ഡെല്‍ഹിയില്‍ 2860 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്.

Read also : സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE