നീറ്റ് സെപ്തംബര്‍ 13 ന്; എഴുതുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അപേക്ഷ

By News Desk, Malabar News
NEET Exam will not be postponded
Representational Image
Ajwa Travels

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ സെപ്തംബര്‍ 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ ഇനിയും വൈകിയാല്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരം ഉള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കാന്‍ കഴിയില്ല എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കാനോ ഓണ്‍ലൈന്‍ ആയി നീറ്റ് പരീക്ഷ നടത്താനോ സാധിക്കില്ല എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സൂക്ഷ്മമായ ആസൂത്രണം ആവശ്യമാണ്. അത് ഇനി സാധ്യമല്ലാത്തതിനാല്‍ ജെഇഇ പോലെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല എന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ടെസ്റ്റിങ് ഏജന്‍സി നീറ്റ് പരീക്ഷ സെപ്തംബര്‍ 13 ന് തന്നെ നടത്തും എന്ന് വ്യക്തമാക്കി ഇന്നലെ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷ നടത്തുക. ഇതിനുവേണ്ടിയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ അടുത്ത ആഴ്‌ച പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ എം സി സി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് 28 ദിവസം ക്വാറന്റീന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ജെഇഇ പരീക്ഷ വിദേശത്ത് എഴുതി നീറ്റ് പരീക്ഷ ഇന്ത്യയില്‍ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് സാധിക്കില്ലെന്നും അപേക്ഷയില്‍ പറയുന്നു. ഈ അപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE