വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; ഉൽഘാടനം നാളെ

By Staff Reporter, Malabar News
vatakara-police-station
Ajwa Travels

വടകര: സ്‌ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമായി. നിലവിലുള്ള പോലീസ് സ്‌റ്റേഷന് പുറകിലായി നിര്‍മിച്ച ഇരുനില കെട്ടിടം വ്യാഴാഴ്‌ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉൽഘാടനം ചെയ്യും.

20 സെന്റ് സ്‌ഥലത്ത് 1.30 കോടി രൂപ ചിലവില്‍ തിരുവനന്തപുരം ആസ്‌ഥാനമായ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. ഉൽഘാടനം കഴിയുന്നതോടെ പഴയ കെട്ടിടത്തിലെ എല്ലാ സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറും.

മൂന്ന് ലോക്കപ്പ് മുറികള്‍ ഉള്‍പ്പെടെ വിശാലമായ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വനിതാ സെല്ലിന്റെ കെട്ടിടത്തിനു മുന്നിലൂടെയാണ് പ്രവേശന കവാടം. സിഐയുടെ ഓഫീസ്, എസ്‌ഐയുടെ ഓഫീസ്, റെക്കോഡ് റൂം, ഇന്‍വെസ്‌റ്റിഗേഷന്‍ റൂം, ഡ്രസിങ് റൂം, സ്വീകരണമുറി, പാര്‍ക്കിങ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

Read Also: സലിം കുമാറിന് രാഷ്‌ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE