നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക; വാരാന്ത്യ കർഫ്യൂ നീട്ടി

By Team Member, Malabar News
Night Curfew Extended In Karnataka Due To Covid
Ajwa Travels

ബെംളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്‌ച വരെ നീട്ടി. കൂടാതെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. ഒപ്പം തന്നെ ബസ്, മെട്രോ സർവീസുകളും വെട്ടിച്ചുരുക്കാൻ അധികൃതർ തീരുമാനിച്ചു.

കർണാടകയിലെ നിലവിലെ പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നര ശതമാനമാണ്. കോവിഡ് കേസുകളിൽ രണ്ട് മടങ്ങ് വർധനയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ വരുന്ന 6 ആഴ്‌ചകളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ മദ്യഷോപ്പുകളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. കൂടാതെ സ്വകാര്യ ആശുപത്രികളിലടക്കം 30 ശതമാനം കിടക്കകള്‍ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Read also: നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത് വിൽക്കാൻ; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE