നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ അവഗണന; വിഷയത്തിൽ ഇടപെട്ട് ഇകെ സുന്നി വിഭാഗവും

By Malabar Bureau, Malabar News
EK Sunni faction on Nilambur-Shoranur railway Issue
Representational Image
Ajwa Travels

മലപ്പുറം: കഴിഞ്ഞ കാലങ്ങളില്‍ ഏഴ് സര്‍വീസുകള്‍ നടത്തിയിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം നൽകി.

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ പകല്‍ സമയത്ത് വണ്ടികള്‍ ഇല്ലാത്തത് മൂലം ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. വിദ്യാർഥികൾ, സര്‍ക്കാര്‍-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് മറ്റു യാത്ര മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ടി വരുന്നത്. ഈ റെയില്‍വേ റൂട്ടിനോട് അധികൃതർ കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിച്ച് എത്രയും വേഗത്തിൽ പൊതുസമൂഹത്തിന്റെ യാത്രാ ദുരിതത്തിന് പരിഹാരം കാണണം. എസ്‌വൈഎസ്‍ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോട്ടയം-നിലമ്പൂര്‍ എക്‌സ്‌പ്രസ്‌ സര്‍വീസ് പുനരാരംഭിക്കുക, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ചരക്കു ഗതാഗതം ആരംഭിക്കുക, നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുക, പാത പൂര്‍ണമായും വൈദ്യുതീകരിക്കുക, നിലമ്പൂര്‍-കൊച്ചുവേളി വരെയുള്ള രാജറാണിയുടെ സര്‍വീസ് തിരുവന്തപുരം-നാഗര്‍കോവില്‍ വരെ നീട്ടുക, റെയില്‍വേയുടെ വിസ്‌റ്റാര്‍ഡം ടൂറിസ്‌റ്റ് കോച്ച് നിലമ്പൂരിലേക്കും അനുവദിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ എസ്‌വൈഎസ്‍ ഉന്നയിച്ചിട്ടുണ്ട്.

Most Read: മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE